കൊല്ലം : എടിഎം കവർച്ചാ സംഘം കേരളത്തിലെത്തിയെന്ന് പോലീസിന്റെ കണ്ടെത്തൽ. ഹരിയാനയിൽ നിന്നെത്തിയ നാലംഗസംഘത്തിന്റെ ചിത്രങ്ങൾ ഇന്നലെ പോലീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മോഷ്ടാക്കളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി.
തഴുത്തലയിലെ എടിഎമ്മിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ രണ്ടാഴ്ച മുൻപു മധ്യപ്രദേശ് പോലീസ് ഹരിയാനയിൽനിന്ന് പിടിച്ചിരുന്നു. ആറുപേരടങ്ങിയ സംഘത്തിലെ മറ്റുള്ളവർ അന്നു രക്ഷപ്പെട്ടു. ഇവരുടെ പക്കൽനിന്ന് എകെ 47 തോക്കുകളും അത്യാധുനിക പിസ്റ്റളുകളും പിടികൂടിയിരുന്നു. കവർച്ചയിലൂടെ സമ്പാദിക്കുന്ന പണം കശ്മീരിൽ തീവ്രവാദ സംഘങ്ങൾക്കു കൈമാറി ആയുധങ്ങൾ വാങ്ങുന്നവരാണു സംഘമെന്നു മധ്യപ്രദേശ് പോലീസ് പറഞ്ഞു.
Read also:സ്ത്രീകളെ ശല്യംചെയ്ത ഇതരസംസ്ഥാനക്കാരന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് ചെയ്ത ക്രൂരത ഇങ്ങനെ
പിടിയിലായ രണ്ടുപേരെ കേരളത്തിൽനിന്നുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇവർക്ക് കേരളത്തിലുള്ള കവർച്ചാ സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Post Your Comments