കോട്ടയം: യുവാവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ അടക്കം രണ്ടുപേര്‍ പിടിയില്‍. ബൈക്കിന് പിന്നില്‍ സഞ്ചരിച്ച പുതുപ്പള്ളി ഓലേടത്ത് അനീഷിന് (38) നേരെയാണ് കുമാരനല്ലൂര്‍ മേല്‍പ്പാലത്തില്‍ വച്ച് ആക്രമണമുണ്ടായത്.. സംഭവത്തിൽ നഗരത്തിലെ ഓട്ടോ ഡ്രൈവറും നിരവധി കേസുകളില്‍ പ്രതിയുമായ മറിയപ്പള്ളി കളത്തൂര്‍ അമ്മിണി ബാബു എന്ന ബാബു (51), അയ്മനം പുളിക്കല്‍തോപ്പില്‍ ജോബി സെബാസ്റ്റ്യന്‍ (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്‌തു.
also read: പ്രായം കുറഞ്ഞയാളെ പ്രണയിച്ച് ഒളിച്ചോടി; യുവതിയോട് അച്ഛന്‍ ചെയ്തത് കൊടും ക്രൂരത
വ്യക്തിവൈരാഗ്യമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. അനീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോബി സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസമാണ് മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
Post Your Comments