Technology

ഫേസ്ബുക്കിന്‌ അടിമയാണോ നിങ്ങൾ ? എങ്കിൽ ശ്രദ്ധിക്കുക

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളില്‍ അടിമയാണോ നിങ്ങൾ എങ്കിൽ ശ്രദ്ധിക്കുക ഈ അടിമത്ത്വത്തിൽ നിന്നുള്ള മോചനത്തിനായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും വഴിയൊരുക്കുന്നു. ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്കിൽ ചിലവഴിക്കുന്ന സമയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഉടൻ അവതരിപ്പിക്കുമെന്ന് ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഒരോ ദിവസവും തങ്ങള്‍ എത്ര സമയം ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നു, ഒരു ദിവസം ചിലവഴിക്കുന്ന ശരാശരി സമയം തുടങ്ങിയ വിവരങ്ങൾ ഈ ഫീച്ചറിലൂടെ ലഭിക്കും. അതേസമയം ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷനുകള്‍ വരുന്നതിന് ഒരു സമയപരിധി വെക്കാനും ഈ ഫീച്ചര്‍ സഹായിക്കും. ഈ ഫീച്ചർ  പുറത്തിറക്കാനുള്ള പ്രവർത്തങ്ങൾ നടക്കുന്നു എന്നല്ലാതെ എന്ന് മുതല്‍ എല്ലാവര്‍ക്കും  ലഭ്യമാക്കുമെന്നു കമ്പനി അറിയിച്ചിട്ടില്ല.

also read : പുതിയ ലാപ്‌ടോപ്പുകള്‍ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് : തകർപ്പൻ ഓഫറുറൊരുക്കി ബി എസ് എന്‍ എല്‍

അതേസമയം എത്ര സമയം ആപ്പില്‍ ചെലവഴിച്ചു ,കൃത്യമായി ഒരു സമയം സെറ്റ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യം എന്നിവയടങ്ങുന്ന ഒരു ഫീച്ചര്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ്ങ് ആപ്പായ ഇന്‍സ്റ്റാഗ്രാമും അവതരിപ്പിക്കും. നോട്ടിഫിക്കേഷനുള്‍ ഒഴിവാക്കാന്‍ കഴിയുന്ന ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ ഓപ്ഷനും ഇതോടൊപ്പം ഉണ്ടാകും.

ഇന്‍സ്റ്റാഗ്രാം കമ്യൂണിറ്റിക്കായി ഇത്തരമൊരു ഫീച്ചര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും ഇത് എല്ലാ കമ്ബനികളുടെയും ഉത്തരവാദിത്വമാണന്നും സി.ഇ.ഓ കെവിന്‍ സിസ്‌റ്റ്രോം അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button