ന്യൂഡല്‍ഹി: ഡല്‍ഹിയെ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മുന്ദ്ക-ബഹാദുര്‍ഗഡ് മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി മെട്രോയുടെ ഗ്രീന്‍ ലൈനിൽ 11 കിലോമീറ്റര്‍ നീളമുള്ള മുണ്ട്ക-ബഹദൂര്‍ഗഡ് കോറിഡോര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.
Delhi Metro’s Mundka-Bahadurgarh section of Green Line was inaugurated by Prime Minister Narendra Modi earlier today. pic.twitter.com/eCEnFKTVjy
— ANI (@ANI) June 24, 2018
ഉദ്ഘാടന ശേഷം ഹരിയാനയിലേയും ഡല്‍ഹിയിലേയും ജനങ്ങളെ മോദി അഭിനന്ദിച്ചു. സുഗമമായ യാത്ര സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്ര നഗര വികസനമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും ബഹദൂര്‍ഗഡില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
Bahadurgarh is witnessing tremendous economic growth, there are several educational centres there, students from there even travel to Delhi. The Metro will bring convenience to this part, which is considered the gateway to Haryana: PM @narendramodi https://t.co/JRsdKQ1BxJ
— PMO India (@PMOIndia) June 24, 2018
ഡല്‍ഹിയെ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മെട്രോ ലൈനാണിത്. ഇന്ദേര്ലോകില് നിന്ന് മുന്ദ്ക വരെയുള്ള ഗ്രീന്‍ ലൈനിന്റെ വിപുലീകരണമാണിത്. ഏഴു സ്റ്റേഷനുകളാണ് വിപുലീകരിച്ച ലൈനിലുള്ളത്.
Also read : സുപ്രീം കോടതി വിധി : മേയർക്ക് മൂന്ന് മാസം സസ്പെൻഷൻ
Post Your Comments