USA

സുപ്രീം കോടതി വിധി : മേയർക്ക് മൂന്ന് മാസം സസ്‌പെൻഷൻ

ന്യൂജേഴ്‌സി: സുപ്രീം കോടതി വിധിയിലൂടെ മേയർക്ക് മൂന്ന് മാസം സസ്‌പെൻഷൻ. ന്യൂജേഴ്‌സി (ഹൊബക്കന്‍)മേയറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, ആദ്യ സിക്ക് വംശജനുമായ രവി ബല്ലയെ ആണ് ന്യൂജേഴ്‌സി സുപ്രീം കോടതി സസ്‌പെൻഡ് ചെയാൻ ഉത്തരവിട്ടത്.

നേരത്തെ മുന്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് അക്കൗണ്ടിലേക്ക് 2008 2009 കാലഘട്ടത്തില്‍ 6000 ഡോളര്‍ നിക്ഷേപിച്ചില്ല എന്ന് അച്ചടക്ക കമ്മിറ്റി  കണ്ടെത്തിയിരുന്നു. ശേഷം ബല്ലയെ മൂന്ന് മാസത്തേക്ക് സെന്‍ഷര്‍ ചെയ്യുന്നതിന് ലൊ ലൈസന്‍സ് സസ്‌പെണ്ട് ചെയ്യുന്നതിനും മൂന്നിനെതിരെ നാല് വോട്ടുകൾക്ക് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെയാണ് സുപ്രീം കോടതി സാധുവാണെന്നുള്ള വിധി പ്രസ്താവിച്ചത്. കോടതി വിധിക്ക് പിന്നാലെ അടിയന്തിരമായി ചേര്‍ന്ന സിറ്റി കൗണ്‍സില്‍ രവി ബല്ലയോട് ജോലിയില്‍ നിന്നും ലൊ ഫേമില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും വെളിപ്പെടുത്തണമെന്ന് രണ്ടിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പ്രമേയം പാസ്സാക്കുകയും ചെയ്തു. അതേസമയം ഇതില്‍ ഒരു തെറ്റുപറ്റിയെന്നും, തെറ്റ് കണ്ടെത്തിയ ഉടന്‍ തിരുത്തിയെന്നുപറഞ്ഞുകൊണ്ട് രവി ബല്ല രംഗത്തെത്തിയിരുന്നു.

ന്യൂജേഴ്‌സി സംസ്ഥാനത്തെ ഹൊബെക്കന്‍ സിറ്റിയില്‍ കഴിഞ്ഞ തവണ ആറ് പേരടങ്ങുന്ന മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിരവധി തവണ കൗണ്‍സില്‍ മെംബറായിരുന്ന രവി ബല്ല.

Also read : ഗുർമീത് സിങ് എന്ന ആൾ ദൈവത്തിന്റെ ഇപ്പോഴത്തെ ജയിലിലെ ഒരു ദിവസം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button