അഗര്‍ത്തല: അജ്ഞാതന്റെ വെടിയേറ്റ് ബി.ജെ.പി നേതാവ് മരിച്ചു. ത്രിപുര അഗര്‍ത്തലയിലെ ബദര്‍ഘട്ടില്‍ വെച്ചാണ് സംഭവം. ബിശ്വജിത്പാല് (35) ആണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മാടങ്ങവെയായിരുന്നു ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ നെഞ്ചിനാണ് വെടിയേറ്റത്.
ALSO READ:ലോക പ്രശസ്ത ഗായകന്‍ വെടിയേറ്റ് മരിച്ചു
വീടിന് 200 മീറ്റര്‍ അകലെ വെച്ചാണ് ബിശ്വജിത്തിന് വെടിയേറ്റത്. സംഭവത്തില്‍ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഭൂമി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ വിവരം ലഭ്യമല്ല.
Post Your Comments