ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മത്സരിക്കുന്നു. ജൂലൈ 25 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ലാഹോറിലെ നാഷണല്‍ അസംബ്ലി (എന്‍ എ) 127, പഞ്ചാബ് നിയമസഭാ മണ്ഡലം പിപി 173 എന്നിവിടങ്ങളില്‍ നിന്നും മത്സരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ മറിയം നേരത്തെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പിഎംഎല്‍എന്‍ പാര്‍ലമെന്ററി ബോര്‍ഡ് എന്‍.ആം 127 മണ്ഡലത്തില്‍ നിന്ന് മറിയം സ്ഥാനാര്‍ഥിയാകുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. നവാസ് ഷെരീഫിനെയും ഭാര്യ കുല്‍സും നവാസിനേയും പ്രതിനിധീകരിച്ച്
എന്‍എ-20ല്‍ നിന്ന് മത്സരിക്കുമെന്ന് മകൾ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
Post Your Comments