Kerala

പ്ളാന്റേഷൻ നിയമത്തിന് രൂപം കൊടുക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം : തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരുങ്ങുന്നു. പ്ലാന്റേഷൻ ഉപേക്ഷിക്കപ്പെട്ടതും നിലവിൽ കൃഷിയില്ലാത്തതുമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ ഏൽപിക്കുകയോ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തോട്ടങ്ങൾ ഏറ്റെടുക്കുന്ന സഹകരണ സംഘങ്ങൾക്കു സർക്കാർ ധനസഹായം നൽകും. ഇതല്ലെങ്കിൽ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികൾക്കു വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, തോട്ടങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയിൽ കൈമാറാനുള്ള നിയമനിർമാണവും നടത്തും.

തോട്ടങ്ങളെ ഇഎഫ്എൽ (പരിസ്ഥിതി ദുർബല) നിയമത്തിന്റെ പരിധിയിൽ നിന്നു നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോട്ടങ്ങളുടെ പാട്ടക്കാലാവധി തീരുന്ന മുറയ്ക്കു പുതുക്കി നൽകാനുള്ള കാലതാമസം ഒഴിവാക്കും. ഇതിനു തടസ്സം നിൽക്കുന്ന കാര്യങ്ങൾ പരിശോധിച്ചു ശുപാർശ നൽകാൻ നിയമ സെക്രട്ടറിയോടു നിർദേശിച്ചു.

Read also: പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി: വന നിയമങ്ങൾ സർക്കാർ അട്ടിമറിച്ചെന്ന് പ്രതിപക്ഷം

തോട്ടം തൊഴിലാളികളുടെ വേതനം പരിഷ്‌കരിക്കുമെന്നും തൊഴിലാളികൾക്ക് ഇഎസ്ഐ പദ്ധതി ബാധകമാക്കുന്നതു തൊഴിൽ വകുപ്പു പരിഗണിക്കുമെന്നും അവർക്ക് നല്ല താമസ സൗകര്യം ഒരുക്കാൻ പാർപ്പിട പദ്ധതിയായ ‘ലൈഫി’ൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button