ന്യൂഡൽഹി: ക്യാൻസർ രോഗം ബാധിച്ചെന്ന സംശയത്തിൽ രോഗി ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. ഡൽഹിയിലാണ് സംഭവം. ഹരിറാം എന്ന ബീഹാർ സ്വദേശിയായ യുവാവ് ഏറെ നാളായി മറ്റ് പല അസുഖങ്ങളെ തുടർന്ന് ഡൽഹി റാം മനോഹർ ലോഹിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ഇയാൾക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ടോയെന്ന സംശയം ഡോക്ടർമാരിൽ ഉണ്ടായത്. സംഭവം അറിഞ്ഞത് മുതൽ ഇയാൾ ഏറെ അസ്വസ്ഥനായിരുന്നു. തുടർന്നാണ് ആശുപത്രിയുടെ നാലാം നിലയിയിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചത്. പോലീസ് സ്ഥലത്തെത്തി നടപടികൾ തുടരുകയാണ്.
also read: അർജന്റീനയുടെ തോൽവി; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Post Your Comments