ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി രൂപീകരിച്ച് ദളിത് നേതാവ് പ്രകാശ് അംബേദ്കർ. നാടോടി ഗോത്രങ്ങളിൽനിന്നും മുസ്‌ലിങ്ങളിൽനിന്നും പിന്നാക്ക വിഭാഗങ്ങളിൽനിന്നും പത്തുസ്ഥാനാർഥികളെ നിർത്താൻ തയ്യാറുള്ള പുരോഗമന കക്ഷികളുമായി മാത്രമേ മുന്നണി സഹകരിക്കുകയുള്ളൂ എന്നും അല്ലെങ്കിൽ മഹാരാഷ്ട്രയിലെ മുഴുവൻ സീറ്റിലും മുന്നണി തനിച്ചുമത്സരിക്കുമെന്നും ബി.ആർ. അംബേദ്കറുടെ കൊച്ചുമകൻകൂടിയായ പ്രകാശ് അംബേദ്കർ വ്യക്തമാക്കി.
Read also:മിസോറാം ഗവർണ്ണർ കുമ്മനം മടങ്ങി: യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി എത്തി
സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന 50 സംഘടനകൾ ചേർന്നാണ് ‘വഞ്ചിത് ബഹുജൻ അഘാഡി’ എന്ന മുന്നണിയുണ്ടാക്കിയത്. പ്രകാശ് അംബേദ്കറുടെ ഭാരിപ് ബഹുജൻ മഹാ സംഘ് അതിൽ അംഗമാണ്.
തങ്ങളുടെ ഉപാധി സ്വീകരിച്ചാൽ എൻ.സി.പിയുമായും കോൺഗ്രസ്സുമായും സഹകരിക്കുമെന്നും എന്നാൽ രാജ്യത്തെ അധഃസ്ഥിത സമൂഹം ബി.ജെ.പി.ക്കെതിരേ ഒന്നിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments