Kerala

മിസോറാം ഗവർണ്ണർ കുമ്മനം മടങ്ങി: യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി എത്തി

തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ കേരള സന്ദർശനം പൂർത്തിയാക്കി മടങ്ങി. മിസോറം ഗവർണറെ യാത്രയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തിരുവനന്തപുരത്തു നിന്ന് പ്രത്യേക വിമാനത്തിലാണ് കുമ്മനം രാജശേഖരൻ മിസോറമിലേക്ക് മടങ്ങിയത്.

ഗവർണറായതിന് ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അദ്ദേഹത്തിന് വൻ സ്വീകരണമാണ് ജന്മനാട് നൽകിയത്. ഒരാഴ്ചത്തെ വിവിധ പരിപാടികളിൽ പങ്കുചേർന്നാണ് അദ്ദേഹം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button