KeralaLatest NewsNews

ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു; സിപിഎം നേതാക്കൾക്കെതിരെ പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം

കൊല്ലം : സിപിഎം നേതാക്കൾ . അടിമയെ പോലെയാണ് തന്നോട് പെരുമാറിതെന്ന് പാർട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം കെ സി ബിനു. ജാതീയമായി അധിക്ഷേപിച്ചെന്നും കെ സി ബിനു മീഡലയ വണിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ജില്ലാ പഞ്ചായത്തിന്റെ പരിപാടികളിൽ പോലും തന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ദലിത് വിഭാഗങ്ങൾ ഇനിയെങ്കിലും കൊല്ലത്തെ സിപിഎം നേതാക്കളുടെ സവർണ മുഖം തിരിച്ചറിയണമെന്നും ബിനു പറഞ്ഞു. അഞ്ചൽ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് കെ സി ബിനു. ജാതിഅധിക്ഷേപത്തെ തുടർന്നാണ് താൻ സിപിഎം വിട്ടതെന്ന് ബിനു പറഞ്ഞു. അധിക്ഷേപം ചോദ്യംചെയ്തപ്പോള്‍ കൊല്ലത്തെ ചില നേതാക്കൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

Read Also :  ബിഹാർ മുഖ്യമന്ത്രിയായി നിതിഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദലിതനായ പ്രതിനിധി ജില്ലാ പഞ്ചായത്തിൽ വടയും ചായയും കുടിക്കാൻ വന്നതാണെന്ന തരത്തിലാണ് നേതാക്കൾ പെരുമാറാറുള്ളതെന്നും ബിനു വ്യക്തമാക്കി. ആത്മാഭിമാനമുള്ള പട്ടികജാതി സമൂഹം തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി നല്‍കും. തന്നെ അധിക്ഷേപിച്ചവരോട് പറയാനുള്ളത് കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല എന്നാണെന്നും ബിനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button