ന്യൂഡല്‍ഹി: 2019ല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. യു.കെ-ഇന്ത്യ ലീഡര്ഷിപ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് പീയൂഷ് ഗോയല്‍ ബിജെപിയുടെ വിജയം സംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. തന്റേത് എടുത്തു ചാടിയുള്ള പ്രവചനമല്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടക്ക വളര്‍ച്ചാ നിരക്ക് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ലെന്നും പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യാ അനുപാതത്തിന്റെയും മധ്യവര്‍ഗജനതയുടെ അഭിവൃദ്ധിയുടെയും കണക്കുകള്‍ നിരത്തിയായിരുന്നു ഗോയലിന്റെ പ്രസംഗം. ബിജെപി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്ന അടിസ്ഥാനസൗകര്യവികസനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കുന്നതിന് പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments