മുംബൈ: പൊതുജനമധ്യത്തില്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചതിന് ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബുധനാഴ്ച്ച മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍ അടുത്തിരുന്ന യുവതിയുടെ തോളില്‍ പിടിക്കുന്ന ദൃശ്യങ്ങള്‍ ആരോ ക്യാമറയില്‍ പകര്‍ത്തിയതാണ് സംഭവത്തിന് തെളിവായത്. ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറുന്നതിനിടെ ചിലര്‍ പ്രതികരിക്കുന്ന ശബ്ദവും വീഡിയോയിലുണ്ട്.
ഇയാള്‍ ഓടിയപ്പോള്‍ ചിലര്‍ പിന്നാലെ ചെന്ന് മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. ഈ മാസം നാലിന് മുംബൈ സെന്‍ട്രല്‍, ബാന്ദ്ര, അന്ധേരി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച് റെയില്‍വേ സ്റ്റേഷനില്‍ വരുന്ന സ്ത്രീകളുടെ അഭിപ്രായവും ഇവര്‍ രേഖപ്പെടുത്തുന്നുണ്ട്.
Post Your Comments