സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സൂപ്പര്‍താരം മുഹമ്മദ് സലാഹ് കളത്തിലിറങ്ങിയിട്ടും ഈജിപ്തിന് രക്ഷയില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു റഷ്യന്‍ കുതിപ്പ്. വമ്പന്‍ ടീമുകള്‍ കാലിടറുമ്പോള്‍ ഏതാണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ് റഷ്യ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം നേടിയ റഷ്യയ്ക്ക് ആറ് പോയിന്റുകളാണുള്ളത്.
read also: കളം നിറഞ്ഞു പടക്കുതിരകള്‍ ; പോളണ്ടിനെ വെട്ടിവീഴ്ത്തി സെനഗല്‍ മുന്നേറ്റം
അതേസമയം മത്സരത്തിന്റെ മുഖ്യാകര്‍ഷണം സൂപ്പര്‍താരം മുഹമ്മദ് സലായായിരുന്നു. പരുക്കിന്റെ പിടിയിലായതിനാല്‍ താരം കളിച്ചേക്കുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. എന്നാല്‍ താരം കളത്തിലിറങ്ങി ഈജിപ്തിന്റെ ആശ്വാസ ഗോള്‍ നേടി.
47-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളിലൂടെയാണ് റഷ്യ മുന്നിലെത്തിയത്. തുടര്‍ന്ന് 59-ാം മിനിറ്റില്‍ ഡെനിഷ് ചെറിവേഷ് റഷ്യയുടെ ലീഡ് ഉയര്‍ത്തി. 62-ാം മിനിറ്റില്‍ അര്‍ട്ടം സ്യൂബ അവസാന ഗോളും നേടി. ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മുഹമ്മദ് സലാ ഈജിപ്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Post Your Comments