India

കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാക്കാൻ പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 ഓടെ കൃഷിയില്‍ നിന്ന് ഇരട്ടിലാഭം നേടാന്‍ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2.12 ലക്ഷം കോടി രൂപ വകയിരുത്തുമെന്ന് മോദി അറിയിച്ചു. രാജ്യത്തെ 600 ജില്ലകളില്‍ നിന്നുമുളള കര്‍ഷകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൃഷിയിൽ നിന്നുള്ള വരുമാനം കൂട്ടാനായി നാലു കാര്യങ്ങളാണ് സർക്കാർ പറയുന്നത്. പരമാവധി ചെലവ് കുറയ്ക്കുക, വിളയുടെ ന്യായവില വര്‍ധിപ്പിക്കുക, വിളനാശം തടയുക, വരുമാനത്തിന്റെ ഇതര സ്രോതസ്സുകള്‍ സൃഷ്ടിക്കുക എന്നിവയാണവ.

Read also: ഡ്രൈവര്‍മാരുടെ അവസരോചിതമായ ഇടപെടല്‍ പിഞ്ചു കുഞ്ഞിന്റെ ജീവന് രക്ഷയായി; വീഡിയോ

വിത്ത് പാകല്‍ മുതല്‍ വിള മാര്‍ക്കറ്റിലെത്തുന്നതുവരെ കര്‍ഷകര്‍ക്കുവേണ്ടുന്ന എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ടി വ്യക്തമാക്കുന്ന കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. വിത്തു വാങ്ങുന്നതിന് കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കും.

കൂടാതെ വളത്തിന്റെ കരിഞ്ചന്ത വില്പന തടഞ്ഞ് കുറഞ്ഞവിലയില്‍ ആവശ്യാനുസരണം വളം ലഭ്യമാകുന്നതിനുളള നടപടികളും സ്വീകരിക്കും. കൂടാതെ കര്‍ഷകര്‍ക്ക് ഉത്പന്നത്തിന്റെ ന്യായവില ഉറപ്പാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമായി ഓണ്‍ലൈന്‍ വിപണന സംവിധാനമായ e-NAM പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ 2.12ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് ഈ സർക്കാരിന് ഉണ്ടായിരുന്നതെന്നും മോദി പറഞ്ഞു. ‘ഭക്ഷ്യ ധാന്യോത്പാദനത്തിലെ ഉയര്‍ച്ച മാത്രമല്ല, പാല്‍,പച്ചക്കറി ഫലങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും മുന്‍വര്‍ഷങ്ങളെക്കാള്‍ അതിശയകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button