ഇരിട്ടി: വേനൽ മഴയിലും കനത്ത കാറ്റിലും ആറളം മേഖലയിൽ വൻ കൃഷി നാശം. വളയങ്കോട്ടെ ടി.എ. ജോസഫിന്റെ പറമ്പിലെ വാഴ, റബർ, തെങ്ങ്, കമുക്, ജാതിക്ക മരങ്ങൾ എന്നിവ കാറ്റിൽ തകർന്നു.
പാറയ്ക്കൽ തോമസ്, പൂവത്തിങ്കൽ സിസിലി എന്നിവരുടെ കൃഷികളും കാറ്റിൽ നശിച്ചു. ഉളിക്കൽ കോവിലകം റോഡിൽ കാറ്റിൽ മരം ഓട്ടോറിക്ഷയ്ക്ക് മുകളിൽ പൊട്ടിവീണു.
Read Also : ഐപിഎല്‍ 2022: രാജസ്ഥാന് റോയല്‍സ് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സംഗക്കാര
അമ്പലക്കാടിലെ ബാബു ഞാമത്തോലി, വെളിമാനത്തെ കുന്നത്തേട്ട് ഏബ്രഹാം, വെട്ടിക്കാട്ടിൽ രാജപ്പൻ, തങ്കപ്പൻ, പൂഞ്ചാൽ ടൈറ്റസ്, ജോൺ തുടങ്ങിയ കർഷകരുടെ റബർ, കശുമാവ്, വാഴ കൃഷികൾ കാറ്റിൽ നിലംപൊത്തി. കാറ്റിൽ തൊഴുത്തും തകർന്നിട്ടുണ്ട്. കോടികളുടെ നാശനഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. പഞ്ചായത്ത് പ്രതിനിധികൾ ഇന്ന് സ്ഥലം സന്ദർശിക്കും.
Post Your Comments