India

ഗോമന്ത്രാലയം ആവശ്യമെന്ന് അഖിലേശ്വരാനന്ദ്

ഭോപ്പാല്‍: പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി അഖിലേശ്വരാനന്ദ്. പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ് മന്ത്രി. മുഖ്യമന്ത്രി ഒരു കര്‍ഷകനാണ്. തന്നെപോലെയുള്ള ആളുകള്‍ക്ക് അദ്ദേഹത്തെ ഇക്കാര്യത്തില്‍ സഹായിക്കാനാവും. പൊതുസമൂഹത്തില്‍ നിന്ന് തനിക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അഖിലേശ്വരാനന്ദ് പറയുന്നു.

Read also: ഗോവധം; യു.പിയില്‍ 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു; ദൃശ്യങ്ങൾ പുറത്ത്

അടുത്ത ദിവസമാണ് ഇദ്ദേഹത്തെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയത്. പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ആ പദവി താന്‍ അര്‍ഹിക്കുന്നതാണെന്നും പശുക്കളുടെ സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രിയുടെ പ്രസ്തവനയ്‌ക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button