ലക്‌നൗ: ഗോവധം ആരോപിച്ച് യു.പിയില്‍ 45കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ് നാട്ടുകാർ മർദ്ദിച്ചത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കാസിം ചികിത്സയിലിരിക്കെ മരിച്ചു.
ALSO READ:ഗോവധം: വീണ്ടും സാധ്വി സരസ്വതി
2 persons were attacked by Cow Terrorists in Hapur, UP . Someone “claimed” that they were carrying cattle (Not slaughtering) and Cow Terrorists attacked them . One man Qasim (45yo), succumbed .
One more achievement of Modi GauVernment @Uppolice pic.twitter.com/0L1EArai0j
— Md Asif Khan (@imMAK02) June 19, 2018
മര്‍ദനത്തിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോ എടുക്കുന്നയാള്‍ ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആവശ്യപ്പെടുന്നുണ്ട്. അവനെ ആക്രമിച്ചത് മതിയാക്കൂ. ഇതിന്‍െറ പരിണതഫലങ്ങള്‍ മനസ്സിലാക്കു എന്നും വിഡിയോ എടുത്തയാള്‍ പറയുന്നുണ്ട്. ഞങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആ പശുവിനെ അറുത്തു കൊല്ലുമായിരുന്നു -ഇതിനിടെ മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാം. അവന്‍ കശാപ്പുകാരനാണ്. അവന്‍ കാലികളെ കൊല്ലുന്നതെന്തിനാണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കൂ- മറ്റൊരാള്‍ ആവശ്യപ്പെടുന്നു. ആള്‍ക്കൂട്ടം ചര്‍ച്ച ചെയ്യുന്നതിനിടെ ഖാസിം നിലത്ത് വീഴുന്നുതും വിഡീയോയിൽ കാണാം.
Post Your Comments