നേര്യമംഗലം : കോതമംഗലം കട്ടപ്പനയില്‍ വീണ്ടും മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കരിമ്പനും തട്ടേക്കണ്ണിക്കു മിടയില്‍ ഓഡിറ്റ് വണ്‍ എന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളിലും കുരുങ്ങിക്കിടക്കുകയാണ്.
Also Read : മണ്ണിടിഞ്ഞ് വീണ് 15 പേര് മരിച്ചു.
കനത്ത മഴയില്‍ കൊച്ചി ധനുഷ്കോടി ദേശിയ പാതയില്‍ പലയിടങ്ങളിലും മരം വീണ് വാഹനങ്ങള്‍ നശിക്കുകയും വാഹന ഗതാഗതം തടസ്സപെടുകയും ചെയ്തിരുന്നു. മണ്ണിടിഞ്ഞു വീണത് മൂലം നിരവധി ജോലിക്കാരും, വിദ്യാര്‍ത്ഥികളും കുരുങ്ങിയിരിക്കുകയാണ്.
Also Read : വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു
വൈകുന്നെരത്തോട് കൂടി ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയും എന്നാണ് കരുതുന്നത്. കനത്ത മഴയെ തുടര്‍ന്ന് ഹൈറേഞ്ച് മേഖലയിലെ പല പ്രദേശങ്ങളും ഇപ്പോള്‍ സുരക്ഷ ഭീഷണി ഉയര്‍ത്തുന്നവയാണ്. അതുകൊണ്ട് യാത്രയില്‍ കരുതല്‍ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments