KeralaLatest NewsNews

വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു

തിരുവനന്തപുരം : വീടിനു മുകളില്‍ മണ്ണിടിഞ്ഞ് വീണ് അമ്മയും രണ്ട് മക്കളും മരിച്ചു. നെടുമങ്ങാട് കരകുളത്താണ് സംഭവം നടന്നത്. കനത്ത മഴയെ തുർന്നാണ് അപകടമുണ്ടായത്. ചെമ്പകശ്ശേരി സലിമിന്റെ ഭാര്യ സജിന മക്കളായ ഷഫാന,ഫർസാന എന്നിവരാണ് മരിച്ചത്.

അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന മകൻ ഇർഫാൻ പരിക്കുകളോടെ ചിക്തസയിലാണ്. കനത്ത മഴയെ തുടർന്നുള്ള മണ്ണ് ഇടിച്ചിലാണ് അപകട കാരണം. വീട് മുഴുവനായി തകർന്നു. കോൺക്രീറ്റിനും മണ്ണിനുമിടയിൽപെട്ടാണ് മൂന്നു പേരും മരിച്ചത്. അപകട സമയത്ത് സജിനയും നാല് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button