ഷിംല: ഹിമാചൽപ്രദേശില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞു വീണു പതിനഞ്ചുപേര്‍ മരിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിപത്താൻകോട് ദേശീയപാതയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.
മരണസംഖ്യ അൻപതിനുമേൽ ഉയർന്നേക്കാനാണ് സാധ്യത. മരിച്ചവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി വീരഭദ്ര സിംഗ് സന്ദർശിച്ചു. ബസ്സുകളില്‍ നാൽപതിനടുത്ത് യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ ധാരാളം ആളുകളെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Post Your Comments