Latest NewsIndia

കശ്മീരിൽ രാഷ്ട്രപതി ഭരണത്തിന് സാധ്യത

ന്യൂഡൽഹി: ജമ്മുകശ്മീരിൽ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതയേറി. സർക്കാരുണ്ടാക്കാൻ തയ്യാറല്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പരസ്യമായി വ്യക്തമാക്കിയോടെയാണ് രാഷ്‌ട്രപതി ഭരണത്തിന് സാധ്യതയേറിയത്. സഖ്യത്തിൽ ഏർപ്പെടാനോ സർക്കാർ രൂപീകരിക്കാനോ ഉള്ള ചർച്ചകൾക്ക് പോലും തയ്യാറല്ലെന്ന് പ്രതിപക്ഷ പാർട്ടികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു.

രാഷ്‌ട്രപതി ഭരണം വരികയാണെങ്കിൽ സൈന്യത്തിന് താഴ്വരയിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. ഇതോടെ ഭീകര വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാകുകയും ചെയ്യും. സർക്കാർ രാജിവെച്ചതോടെ ഗവർണ്ണർ ആണ് ഇനി തീരുമാനം എടുക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പിന് പകരം രാഷ്ട്രപതി ഭരണം എന്ന മാർഗമാകും ഗവർണർ തെരഞ്ഞെടുക്കുക. റംസാൻ മാസത്തിൽ താഴ്വരയിൽ വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭീകരർ പുണ്യമാസമെന്ന് പോലും നോക്കാതെ സാധാരണക്കാരെ പോലും വേട്ടയാടിയിരുന്നു. ഇതോടെ വെടിനിർത്തൽ പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതരാവുകയായിരുന്നു.

വെടി നിർത്തൽ പിൻവലിച്ച് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാർ നടപടിയിലും മെഹബൂബ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഭീകരർ സൈനികരെ തട്ടിക്കൊണ്ടുപോകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തു. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ട്ത്തിന് കേന്ദ്രസർക്കാരും സൈന്യവും കൈ കൊള്ളുന്ന നടപടികൾ പിഡിപി സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് കേന്ദ്രം ആരോപിക്കുന്നത്. ഇതിനാൽ ബിജെപി പിഡിപി സഖ്യം ഉപേക്ഷിക്കുകയായിരുന്നു. സഖ്യം ഉപേക്ഷിക്കുന്നതിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button