കൊച്ചി: ഒന്നാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ പ്രഖ്യാപിച്ച ‘മനം നിറയെ അണ്‍ലിമിറ്റഡ് യാത്ര’യ്ക്ക് എത്തിയവർ ഒരു ലക്ഷത്തിലേറെയെന്ന് സൂചന. പതിവ് യാത്രക്കാര്‍ക്ക് പുറമെ ആയിരങ്ങളാണ് മെട്രോയില്‍ ആലുവയ്ക്കും മഹാരാജാസ് കോളേജിനുമിടയില്‍ യാത്ര ചെയ്തത്. സൗജന്യ യാത്ര ആസ്വദിക്കാനായി അയൽജില്ലകളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു. സാധാരണ ദിവസങ്ങളില്‍ നാല്പതിനായിരം പേര് വരെയാണ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നത്. ചൊവ്വാഴ്ച രാത്രി 11 മണി വരെയായിരുന്നു സൗജന്യയാത്ര അനുവദിച്ചിരുന്നത്.
Read Also: ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ
Post Your Comments