കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാർഷികം ജനകീയ ആഘോഷമാക്കി കെഎംആർഎൽ. രാവിലെ ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച ശേഷം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ടൈം ട്രാവൽ മാജിക്ക് ഷോയും മെട്രോ നടത്തിപ്പിന് ഒപ്പം നിന്ന കുടുംബശ്രീ, മെട്രോ സ്പെഷൽ പൊലീസ് തുടങ്ങിയ ജീവനക്കാർക്കും ആദരം നൽകുന്ന ചടങ്ങ് എന്നിവയുണ്ടാകും.
Read Also: ഈ വരുമാനം വേണ്ടെന്ന് വച്ചാല്‍ പെട്രോള്‍ വില 5.75 രൂപ കുറയ്ക്കാം; റിപ്പോര്‍ട്ടിങ്ങനെ
ഉച്ചയ്ക്ക് ശേഷം ഇടപ്പള്ളി ആലുവ മെട്രോ മഹാരാജസ് സ്റ്റേഷനുകളിലെ വേദിയിൽ നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾ സാംസ്‌കാരിക പരിപാടികൾ ഒരുക്കും. മെട്രോ തുടങ്ങിയതിന്‍റെ വാർഷിക ദിനമായ ചൊവ്വാഴ്ച ആളുകൾക്കു യാത്ര സൗജന്യമായിരിക്കും.
Post Your Comments