വോള്‍ഗോഗ്രാഡ്: റഷ്യന്‍ ലോകകപ്പില്‍ വരവറിയിച്ച് ഇംഗ്ലണ്ട്. നായകന്റെ ഇരട്ടഗോള്‍ കരുത്തിലായിരുന്നു ടുണീഷ്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ജയം. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ 90-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി നായകന്‍ ഹാരി കെയ്‌ന്‍ ഇംഗ്ലണ്ടിനായി വിജയം പിടിച്ചു വാങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം.
read also: കളംവാണ് കറുത്ത കുതിരകള്‍; പനാമയെ പേടിപ്പെടുത്തി ബെല്‍ജിയം വരവറിയിച്ചു
ഇന്‍ജുറി ടൈമിലാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ പിറന്നത്. 11-ാം മിനിറ്റില്‍ കെയ്‌ന്‍ തന്നെ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ ടുണീഷ്യ ഗോള്‍ മടക്കി. 35-ാം മിനിറ്റില്‍ ഫെര്‍ജാനി സാസ്സിയാണ് ടുണീഷ്യയ്ക്കായി ഗോള്‍ നേടിയത്. ബെന്‍ യൂസഫിനെ കെല്‍വാല്‍ക്കര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനല്‍റ്റിയാണ് സാസ്സി ഗോളാക്കിയത്.
രണ്ടാം പകുതിയില്‍ കളംനിറഞ്ഞുകളിച്ച ഇംഗ്ലണ്ടിനെ ടുണീഷ്യന്‍ പ്രതിരോധക്കാരും ഗോളിയും ചേര്‍ന്ന് തടഞ്ഞു. സ്റ്റെര്‍ലിങ്ങും ലിന്‍ഗാഡും അവസരങ്ങള്‍ പാഴാക്കി. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ ഇംഗ്ലണ്ടിന്റെ വിജയം നായകന്‍ പിടിച്ചെടുത്തു. മനോഹര ഹെഡറിലൂടെ കെയ്‌ന്റെ വിജയഗോള്‍.
Post Your Comments