Kerala

അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ പരീക്ഷ ; ആശങ്ക ഒഴിയാതെ വിദ്യാർത്ഥികൾ

കൊച്ചി: അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു സംസ്ഥാനങ്ങളിൽ ഒരേ വിഷയത്തിലുള്ള വ്യത്യസ്ത പരീക്ഷകള്‍ നടക്കുന്നതറിഞ്ഞു ആശങ്കയിൽ വിദ്യാർത്ഥികൾ. ശനിയാഴ്ച രാജസ്ഥാനിലും ഞായറാഴ്ച കേരളത്തിലുമാണ് പരീക്ഷ നടക്കുന്നത്. ഭൂരിഭാഗവും രണ്ടു പരീക്ഷകള്‍ക്കും അപേക്ഷിച്ച്‌ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തവരാണ്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ (ഐ.സി.എ.ആര്‍.) നടത്തുന്ന പ്രവേശനപ്പരീക്ഷ 23-നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ (ഐ.ഐ.എസ്.ഇ.ആര്‍.) നടത്തുന്ന പരീക്ഷ 24-നുമാണ് നടത്തുന്നത്. രാജ്യമൊട്ടാകെ നടത്തുന്ന ഐ.സി.എ.ആര്‍. പരീക്ഷയ്ക്ക് ഈ വര്‍ഷം കേരളത്തില്‍ സെന്റര്‍ ലഭിച്ചില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. അപേക്ഷിച്ചവര്‍ക്ക് കര്‍ണാടക, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ നല്‍കിയത്.

Read also: ഓഫീസ് സമയം കഴിഞ്ഞാലും സമരം വേണ്ട !

എന്നാല്‍ കേരളത്തില്‍ സെന്ററുകള്‍ ഉണ്ടെന്നും കൃത്യമായ വിവരങ്ങളില്ലെന്നും കേന്ദ്ര സര്‍ക്കാരാണ് ഈകാര്യങ്ങൾ തീരുമാനിക്കുന്നതെന്നും തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. രണ്ടു തീയതികളും അടുപ്പിച്ച് വന്നതോടെ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണ്. ഏതെങ്കിലും ഒരു പരീക്ഷയുടെ തീയതി മാറ്റണമെന്നാണ് വിദ്യാത്ഥികളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button