Kerala

ഓഫീസ് സമയം കഴിഞ്ഞാലും സമരം വേണ്ട !

കൊച്ചി : സർക്കാർ ഓഫീസുകളിൽ ജോലി സമയം കഴിഞ്ഞ് സമരവും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഓഫീസ് പരിസരങ്ങളില്‍ സമരവും പ്രതിഷേധവും നടത്തുന്നത് ജീവനക്കാരെയും വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്ന പൊതുജനങ്ങളെയും ബാധിക്കും. ഓഫീസ് പ്രവര്‍ത്തനസമയത്തിന് ശേഷമായാല്‍ പോലും പരിസരത്ത് സമരവും പ്രതിഷേധവും നടത്തുന്നത് സ്വഭാവദൂഷ്യം തന്നെയാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Read also: ഇന്ധനവില വില എത്ര ഉയര്‍ന്നാലും എക്‌സൈസ് തീരുവ കുറയ്ക്കില്ല; കേന്ദ്രം

തിരുവനന്തപുരം എ.ജി. ഓഫീസിലെ ജീവനക്കാരനെ സസ്പെന്‍ഡു ചെയ്തതും അനുബന്ധ കാരണങ്ങളുമാണ് കേസിനാസ്പദമായത്. സസ്പെന്‍ഷനെതിരേ എ.ജി. ഓഫീസില്‍ ദിവസങ്ങളോളം ധര്‍ണയും സമരവും നടന്നു. ഇതിന് കേസിലെ എതിര്‍ കക്ഷിക്ക് ഓഫീസ് മേധാവി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

എന്നാല്‍ താന്‍ സമരം ചെയ്തത് ഓഫീസ് സമയത്തല്ലെന്നും അതിനാല്‍ നിയമലംഘനമില്ലെന്നുമായിരുന്നു ജീവനക്കാരന്റെ വിശദീകരണം. ഓഫീസ് മേധാവി ഇത് തള്ളി അച്ചടക്കനടപടിയെടുത്തു. ഇതു ചോദ്യംചെയ്ത് ജീവനക്കാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. നടപടി പുനഃപരിശോധിക്കണമെന്നായിരുന്നു ട്രിബ്യൂണല്‍ വിധി. ഇതിനെതിരേയാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button