തിരുവനന്തപുരം: സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറന്റ്. പീരുമേട്ടിലെ തോട്ടത്തില്‍ കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിക്കാമെന്നു വിശ്വസിപ്പിച്ചു 4.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സരിതയ്ക്കും തോട്ടമുടമയക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ഇരുവരും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ്
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ടി.കെ.സുരേഷ് ഉത്തരവ് പൊറപ്പെടുവിച്ചത്.
read also:ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം തെളിയിക്കാന്‍ സുപ്രീം കോടതി വരെ പോരാടും: സരിത
മാത്രമല്ല ജയിലില്‍ കഴിയുന്നത് രണ്ടാം പ്രതി ബിജു രാധാകൃശ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിയന്നൂര്‍ വില്ലേജിലെ ആര് ജി അശോക് കുമാറാണ്(53) തട്ടിപ്പിനിരയായത്. 2008 നവംബര്‍ 10 നു പ്രമുഖ പ്രസിദ്ധീകരണത്തില്‍ പരസ്യം നല്‍കിയാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പ് ആരംഭിക്കുന്നത്.
പരസ്യം കണ്ട് അശോക് കുമാര്‍ തന്റെ തോട്ടത്തില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ സ്ഥാപനത്തില്‍ ചെല്ലുകയായിരുന്നു. തുടര്‍ന്ന് ഈ തുകയ്ക്കുളള ചെക്കു ഹര്ജിക്കാരന് സരിതയ്ക്കു കൈമാറി. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജരേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജസാധന ഓര്‍ഡര്‍ ഫോം നല്കി പ്രതികള്‍ അശോകനെ കബളിപ്പിച്ചെന്നാണ് കേസ്.
Post Your Comments