കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊടിക്കാറ്റ് ശക്തമായത്. പകൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയായി. 33 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാത്രി താപനില. വിമാനത്താവള പരിസരത്തു ദൂരക്കാഴ്ച പരിധി കുറഞ്ഞു.
ALSO READ: കുവൈറ്റിൽ നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ
പെരുന്നാൾ അവധിയുടെ തുടർച്ചയായി പാർക്കുകളിലും മറ്റും ഉല്ലാസ പരിപാടികൾ ആസൂത്രണം ചെയ്തവർ പൊടിക്കാറ്റു കാരണം പ്രയാസത്തിലായി. കാലാവസ്ഥയിലെ മാറ്റത്തിൽ മുൻകരുതൽ വേണമെന്ന് ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പു നൽകി. ദൂരക്കാഴ്ച പരിധി കുറവായതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments