Gulf

തൊഴിൽ തേടുന്ന മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് സർക്കാർ തീരുമാനം

കുവൈറ്റ്: സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ മലയാളികൾ അടക്കം തൊഴിൽ തേടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈറ്റ് സർക്കാർ. സ്വകാര്യ മേഖലയിലെ കമ്പനികൾ അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് പുതിയ ഉപാധിയിലൂടെ സാധിക്കും. നിശ്ചിത ക്വോട്ടയിൽ അധികം ആളുകളെ കൊണ്ടുവരുന്നതിനായി 250 ദിനാർ വീതം അധിക ഫീസ് നൽകിയാൽ മതിയാകും.

Read Also: സാമ്പത്തികമില്ലാത്ത സ്ത്രീകളെ ജോലിക്കെന്ന പേരില്‍ കുവൈത്തിലേക്ക് കടത്തിയ പ്രതി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിൽ

നിലവിൽ 75% ആളുകളെ ആഭ്യന്തര വിപണിയിൽനിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. പുതിയ തീരുമാനം വന്നതോടെ 25ശതമാനത്തിന് മുകളിൽ മൊത്തം അനുവദിക്കപ്പെട്ട തൊഴിൽശേഷിയുടെ 50ശതമാനം വരെ തൊഴിലാളികളെ വിദേശത്ത് നിന്ന് നേരിട്ട് കൊണ്ടുവരാൻ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button