ലോകമെങ്ങും ലോകകപ്പ് ഫുട്‌ബോള്‍ തരംഗം വ്യാപിക്കുമ്പോള്‍ വാര്‍ത്തകളിലെ താരമായി മാറുകയാണ് ഈ വിനോദം. എന്നാല്‍ ഫുട്‌ബോളിനെ ചുറ്റിപറ്റി പുറത്ത് വരുന്ന വാര്‍ത്തകളും ലോകത്തെ ഞെട്ടിക്കുന്നതാണ്. ലോകകപ്പ് തരംഗം ഭൂമിക്ക് പുറത്തേക്കും വ്യാപിക്കുന്നുവോ എന്ന ചോദ്യമുയര്‍ത്തുന്നതാണ് ഇപ്പോള്‍ റഷ്യയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. റഷ്യയുടെ ആകാശത്ത് കണ്ട ഭീമന്‍ പ്രകാശത്തെ ചുറ്റിപറ്റിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പറക്കും തളികയുടെ രൂപത്തില്‍ കണ്ട പ്രകാശം എന്തെന്നറിയാനുള്ള തിടുക്കതിലാണ് ശാസ്ത്രജ്ഞര്‍.
റഷ്യയുടെ സബ് ആര്‍ക്ടിക്ക് മേഖലയിലാണ് ഇത് കാണപ്പെട്ടത്. നിമിഷങ്ങള്‍ക്കകം പ്രകാശത്തിന്റെ വീഡിയോയും നെറ്റില്‍ വൈറലായി. ഈ മാസം 24 ന് ഫുട്‌ബോള്‍ മത്സരം നടക്കുന്ന നിഹ്നി നോവ്‌ഗോറോഡ് മൈതാനത്തിന് സമീപം പ്രകാശം കണ്ടതിനാല്‍ അന്യഗ്രഹ ജീവികള്‍ ഫുട്‌ബോള്‍ കാണികളായി എത്താനാണോ എന്ന് വരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വീഡിയോ എന്തായായലും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ
Post Your Comments