കൊളംബോ: കഴിഞ്ഞ വർഷങ്ങളിൽ കസ്റ്റഡിയിലെടുത്ത പത്ത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ ശ്രീലങ്കന്‍ നാവികസേന വിട്ടു നല്‍കുമെന്ന് ശ്രീലങ്ക. 2017ല്‍ 216 ബോട്ടുകളില്‍ 42 ബോട്ടുകള്‍ ശ്രീലങ്ക വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ പത്തെണ്ണം നന്നാക്കാന്‍ കഴിയാത്തവിധം തകര്‍ന്നിരുന്നതിനാല്‍ 32 ബോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
ബോട്ടുകള്‍ വിട്ടു നല്കാന് തയ്യാറാണെന്നു കാണിച്ച് ജൂണ്‍13ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതിന്റെ ഭാഗമായി മത്സ്യബന്ധന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ രണ്ടു ദിവസത്തിനകം ബോട്ട് വീണ്ടെടുക്കാനായി ശ്രീലങ്കയിലേക്ക് തിരിക്കും.
Post Your Comments