ബെംഗളുരൂ: അഫ്ഗാനിസ്ഥാന്‍ ആദ്യമായി ടെസ്റ്റിനിറങ്ങിയത് ഇന്ത്യയ്ക്ക് എതിരെയായിരുന്നു. പോരാടിയെങ്കിലും ഇന്നിംഗ്‌സിന് ഇന്ത്യ തന്നെ ജയിച്ചു. ജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്തിന്റെ കൈയ്യടി നേടിയിരിക്കുകയാണ് നായകന്‍ രഹാനെയും ഇന്ത്യന്‍ ടീമും. ട്രോഫി സ്വീകരിക്കാന്‍ രഹാനെ അഫ്ഗാന്‍ നായകനെയും ക്ഷണിച്ചു. രഹാനയുടെ ഈ നടപടി നിറകൈയ്യടികളോടെയാണ് ഏവരും സ്വീകരിച്ചത്.
ക്രിക്കറ്റ് എന്നത് മത്സരം മാത്രമല്ല അതിനും അപ്പുറത്ത് പലതുമാണെന്ന് തെളിയിച്ചിരിക്കുകയാണ് രഹാനെ. മത്സരത്തിന് ശേഷം ട്രോഫിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യന്‍ താരങ്ങളുടെ ഇടയിലേക്കും അഫ്ഗാന്‍ താരങ്ങളെ രഹാനെ സ്വാഗതം ചെയ്തു. ഇരു ടീമുകളും ട്രോഫിക്ക് ഒപ്പം നിന്ന് ചിത്രവും എടുത്തു.
അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരം രണ്ട് ദിവസംകൊണ്ട് അവസാവനിച്ചു. ഇന്നിംഗ്‌സിനും 262 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.
Post Your Comments