ഇന്ത്യ കണ്ട ജ്യോതിഷ നഗരമാണ് ഉജ്ജയിൻ. ബുദ്ധിയുള്ളവരുടെ നാടെന്നുകൂടി ഇതിന് പേരുണ്ടായിരുന്നു. മാന്ത്രിക നഗരമെന്നും ജ്യോതിശാസ്ത്ര നഗരമെന്നും വിളിപ്പേരുള്ള ഇവിടം ഹൈന്ദവ വിശ്വാസികളുടെ തീർത്ഥാടന കേന്ദ്രംകൂടിയാണ്.
തികഞ്ഞ സൗന്ദര്യവും വ്യത്യസ്തമായ സംസ്കാരവും ആചാരങ്ങളും പുലർത്തുന്ന ഈ നഗരം മഹാരാഷ്ട്രയിലാണ് സ്ഥിതി ചെയ്യുന്നത്. ജ്യോതിഷത്തിലും മറ്റു പഠനങ്ങളിലും മുൻപന്തിയിൽ നിലനിന്നിരുന്ന ഈ നഗരം ഒരു കാലത്ത് നളന്ദയോടും തക്ഷശിലയോടും ഒപ്പം വളർന്നിരുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നു. എല്ലാരീതിയിലും മുൻനിരയിൽ നിൽക്കുന്ന ഈ നഗരത്തിന്റെ പ്രത്യേകതകളെ ക്കുറിച്ചറിയാം.
മഹാകാലേശ്വർ മന്ദിർ
മഹാകാലേശ്വർ മന്ദിർ പ്രസിദ്ധമായ ശിവക്ഷേത്രമാണ്. ജ്യോതിർലിംഗങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ ശിവനെ ലിംഗത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. സ്വയംബൂവായ ഇവിടുത്തെ ശിവലിംഗം എങ്ങനെ ഇവിടെ എത്തി എന്നോ ഏതു കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്നോ കൃത്യമായ വിിവരങ്ങൾ ഇനിയും ലഭ്യമല്ല. പ്രസിദ്ധമായ തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു സമീപത്തു നിന്നും കാളിദാസ കാവ്യങ്ങളുടെ ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശിവരാത്രി സമയത്താണ് ഇവിടെ കൂടുതലായും ആളുകൾ എത്തുന്നത്.
കാലഭൈരവ് ക്ഷേത്രം
മഹാകാലേശ്വർ ക്ഷേത്രത്തിൽ നിന്നും അടുത്ത യാത്ര കാലഭൈരവ് ക്ഷേത്രത്തിലേക്കാണ്. ശിപ്ര നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസങ്ങളും അതിശയങ്ങളും ധാരാളമുള്ള ക്ഷേത്രമാണ്. ഉജ്ജയിന്റെ ചരിത്രത്തിന്റെ ഭാഗമായ ഈ ക്ഷേത്രം മഹാരാജാ ഭദ്രസേനനാണ് നിർമ്മിച്ചതെന്നാണ് വിശ്വാസം. ശിവന്റെ അവതാരമായ കാൽഭൈരവൻ ഈ നഗരത്തിന്റെ സംരക്ഷകൻ കൂടിയാണ്. ഇവിടെ എത്തുന്ന വിശ്വാസികളെ ഭാരവൻ രക്ഷിക്കും എന്നൊരു വിശ്വാസവുമുണ്ട്.
ചിന്താമൻ ഗണേശ ക്ഷേത്രം
ഉജ്ജയിനിയിലെ ഏറ്റവും വലിയ ഗണേശ ക്ഷേത്രമാണ് ചിന്താമൻ ഗണേശ ക്ഷേത്രം. ശിപ്ര നദിയുടെ തീരത്തെ മറ്റൊരു തീർഥാടന കേന്ദ്രം കൂടിയാണിത്. ഇവിടുത്തെ ഗണശ വിഗ്രഹത്തിനെ സംബന്ധിച്ചും പലപല വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. ക്ഷേത്രത്തിൽ ഈ വിഗ്രഹം തനിയെ പ്രത്യക്ഷപ്പെട്ടതാണത്രെ.
ജന്ദർ മന്ദർ
ജ്യോതിശാസ്ത്ര രംഗത്തും വൈജ്ഞാനിക രംഗത്തും ഉജ്ജയിൻ എന്തല്ലാം സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അറിയാൻ ജന്ദർ മന്ദർ സന്ദർശിച്ചാൽ മാത്രം മതി. പതിനേഴാം നൂറ്റാണ്ടിൽ മഹാരാജാ ജയ്സിങ്ങാണ് ഇത് സ്ഥാപിക്കുന്നത്. ജന്തർ മന്ദിർ എന്നാൽ മലയാശത്തിൽ മാന്ത്രിക യന്ത്രം എന്നാണ് അർഥം.
ഭുമിയുടെ കാന്തിക അക്ഷത്തിനു സമാന്തരമായി അക്ഷകർണ്ണം ഉള്ള മട്ട ത്രികോണാകാരത്തിൽ നെട്ടനെ ഉയരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളുംകൂടിയതാണു ജന്തർ മന്തറിലെ ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം. ഇപ്പോഴത്തെ ഒബ്സർവേറ്ററികളുടെ ആദ്യകാല രൂപമായും ഇവിടുത്തെ കണ്ടുപിടുത്തങ്ങളെയും യന്ത്രങ്ങളെയും കണക്കാക്കാം. സൂര്യചന്ദ്ര നക്ഷത്രങ്ങളുടെ ചലനവും ഭ്രമണവും നിരീക്ഷിക്കുവാനാണ് ഇത് ഉപയോഗിച്ചിരുന്നത്.
കാളിയദേവ് മന്ദിർ
ചരിത്ര പ്രാധാന്യമുള്ള മറ്റൊരു സ്ഥലമാണ് കാളിയദേവ് മന്ദിർ. ശിപ്രാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇത് ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. 1458 ൽ മാണ്ടു സുൽത്താനാണ് ഇത് നിർമ്മിക്കുന്നത്. അക്കാലത്തെ പല ചരിത്രരേഖകളിലും ഇതിന്റെ നിർമ്മാണത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ കൊട്ടാരത്തിന്റെ ഉള്ളിലായി ഒരു സൂര്യക്ഷേത്രവും ഉണ്ടായിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ അതിന്റെ മിക്കഭാഗങ്ങളും നശിച്ച നിലയിലാണ്.
Post Your Comments