Kerala

ദാസ്യപ്പണി വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്‍ച് 21 ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തയിലൂടെ വ്യക്തമാകുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

also read: പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ക്യാമ്ബ് ഫോളോവേഴ്സ് എന്നപേരില്‍ ജോലിക്കെടുത്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ അടിമപണി ചെയ്യിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണ്. ഇവരെ കൊണ്ട് വീട്ടുപണികളും വസ്ത്രം അലക്കിപ്പിക്കുക മുതല്‍ മേസ്തരിപ്പണിയും വളര്‍ത്തുപട്ടിയെ കുളിപ്പിക്കുന്നത് വരെ ചെയ്യിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. സ്ത്രീകളടക്കമുള്ള ക്യാമ്ബ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിപ്പിക്കുകയും പ്രതികരിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണിയും പതിവാണ്. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ഇവരെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്‍ച് 21 ന് മുഖ്യമന്ത്രി ചോദ്യത്തിന് ഉത്തരമായി അറിയിച്ചിരുന്നു. സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തയിലൂടെ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button