പണം തിരികെയാക്കാൻ വൈകിയതോടെ പലിശക്കാർ ഉപദ്രവിക്കാൻ തുടങ്ങി. ഒടുവിൽ രക്ഷയില്ലാതെ ദമ്പതികൾ ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. അഞ്ചു മാസമായി ദമ്പതികളെ പലിശക്കാർ ശല്യം ചെയ്യുകയായിരുന്നു. ഇത് താങ്ങാനാകാതെ വെള്ളിയാഴ്ച വാസുദേവ് അംബാദാസ്(38) ഭാര്യ സംഗീത(34)യും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ അരികിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. അഞ്ചു പലിശക്കാരിൽ നിന്ന് യുവാവ് ലോൺ എടുത്തിരുന്നു ഇത് തിരികെ അടയ്ക്കാൻ ആകാത്തതോടെ ദമ്പതികളെ അവ ശല്യം ചെയ്യാൻ തുടങ്ങിയത്.
ALSO READ: ഭാര്യയുടെയും മക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്‌തു
വാസുദേവ് അംബാദാസ് ഒരു ലേബർ കോൺട്രാക്ടറാണ്. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും മറ്റുമായാണ് ഇയാൾ പണം കടം വാങ്ങിയത്. ദമ്പതിലെ ആത്മഹത്യ ചെയ്‌ത നിലയിൽ ബന്ധുക്കളാണ് കണ്ടെത്തിയത്. പോലീസിനെ ഉടൻ വിവരം അറിയിക്കുകയായിരുന്നു. മൃതശരീരങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു
Post Your Comments