തിരുവനന്തപുരം: സായുധസേന എഡിജിപി സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് ദാസ്യപ്പണി ചെയ്യിച്ചത് വന്‍ വിവാദമായിരിക്കുകയാണ്. വാര്‍ത്ത പുറത്തെത്തിയതോടെ ഇത്തരത്തില്‍ കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എസ് പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജുവിന്റെ വീട്ടിലും പോലീസുകാര്‍ക്ക് ദാസ്യപ്പണിയെന്നാണ് വിവരം.
വീട്ടില്‍ ടൈല്‍സ് പതിക്കാന്‍ ക്യാംപ് ഫോളോവേഴ്‌സിനെ പിവി രാജു നിയോഗിച്ചുവെന്നാണ് പുതിയ വിവരം. സംഭവം വിവാദമായതോടെ ഇനി വരേണ്ടെന്ന് ഡെപ്യൂട്ടി കമാന്‍ഡറ്റ് പി.വി രാജു ഇവരെ അറിയിക്കുകയായിരുന്നു. എന്നാല്‍ സംഭവം പുറത്തായതോടെ പി.വി രാജുവിനെതിരെ പരാതി നല്‍കുമെന്ന് പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി. രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷനും പരാതി നല്‍കും.
സംസ്ഥാന പൊലീസിന് തന്നെ നാണക്കേടായ അടിമപ്പണി വിവാദം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഉന്നതഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാര്‍ അടിമപ്പണി ചെയ്യുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ക്യാംപ് ഫോളോവേഴ്‌സിന് അടിമപ്പണി അന്വേഷിക്കുെമന്ന് ഡിജിപി പറഞ്ഞത്. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
Post Your Comments