Latest NewsKeralaNewsCrime

മകളുടെ ശാരീരീക ക്ഷമത പരിശീലിപ്പിക്കാന്‍ വനിത പോലീസ്, പട്ടിക്ക് പോലീസ് വാഹനം: എഡിജിപിയുടെ ജീവിതത്തെക്കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവന്തപുരം: മകള്‍ ഡ്രൈവറെ തല്ലിയ സംഭവത്തിന്‌ പിന്നാലെ എഡിജിപിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിനെതിരെ പോലീസ് സേനയില്‍ നിന്ന് തന്നെ പരാതികള്‍ ഉയരുന്നുണ്ടെന്നാണ് സൂചന. ഇദ്ദേഹം നയിക്കുന്ന ജീവിതം തന്നെ അതിന് ഉദാഹരണമാണെന്നതും ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നു. ഇദ്ദേഹത്തിന്റെ മകളുടെ ശാരീരീക ക്ഷമത പരീശീലിപ്പിക്കുന്നതിന് വനിതാ പോലീസ് ഉദ്യോഗസ്ഥയയെയാണ് നിയോഗിച്ചിരിക്കുന്നത്. 15ല്‍ അധികം ക്യാമ്പ് ഫോളോവേഴ്‌സിനെയാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ എഡിജിപിയുടെ പട്ടിക്ക് സഞ്ചരിക്കാന്‍ വരെ പോലീസ് വാഹനം ഉപയോഗിക്കുന്നുവെന്നും സൂചനയുണ്ട്.

പോലീസ് സേനയിലുള്ളവര്‍ക്ക് ദാസ്യപ്പണി ചെയ്യേണ്ടി വരുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് അസോസിയേഷന്‍ ഡിജിപിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനെ ഏല്‍പിച്ചു. ഇതിനിടെ എഡിജിപിയുടെ മകളുടെ പരാതി പ്രകാരം ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്. നാലു ബറ്റാലിയനുകളുടെ ചുമതലയുള്ള ആളാണ് എഡിജിപി സുധേഷ് കുമാര്‍. ഇദ്ദേഹം നാലു വാഹനങ്ങള്‍ അനധികൃതമായി വീട്ടാവശ്യങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നുവെന്നും പരാതിയുണ്ട്. ബറ്റാലിയനിലുള്ള കുക്ക്, സ്വീപ്പര്‍, കാര്‍പെന്റര്‍ എന്നീ ജോലികള്‍ ചെയ്യുന്നവരെ ഇദ്ദേഹം വീട്ടുജോലികള്‍ ചെയ്യിക്കുന്നുണ്ടെന്നും പരാതിയുയര്‍ന്നിരുന്നു. മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് തിരുവന്തപുരത്ത് വാടക വീട് ഇടനില നിന്ന് തരപ്പെടുത്തി നല്‍കാഞ്ഞതിലുള്ള ദേഷ്യം കൊണ്ട് ഇദ്ദേഹം കമാന്റിനെ പരസ്യമായി ശകാരിച്ചതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button