
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച സംഭവത്തിൽ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റും. പോലീസിന് പുറത്ത് നിയമനം നൽകാനാണ് ആലോചന.പൊതുമേഖല സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്പ്യൂട്ടേഷൻ നൽകിയേക്കും.
also read: ദാസ്യപ്പണി വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
അതേസമയം എഡിജിപിയുടെ കുടുംബത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നുണ്ട്.
എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന പരാതിയുമായി വനിത ക്യാമ്പ് ഫോളോവർ രംഗത്തെത്തിയിട്ടുണ്ട്. വീട്ടുജോലിക്ക് എത്താൻ വൈകിയതിന് എഡിജിപിയുടെ ഭാര്യ മർദ്ദിക്കാൻ ശ്രമിച്ചു. പട്ടിയെകൊണ്ട് കടിപ്പിക്കണമെന്ന് എഡിജിപി ആവശ്യപ്പെട്ടു. തന്റെ കുടുബത്തെയടക്കം അപമാനിച്ചെന്നും വനിത ക്യാമ്പ് ഫോളോവർ പറയുന്നു.
Post Your Comments