ഷാംലി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. സംഭവത്തിൽ ആകാശ് കുമാർ എന്ന യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകിയ ശേഷം പീഡിപ്പിച്ചു
യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട പിതാവ് ഇയാളെ എതിർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പീഡനശ്രമം എതിർക്കാൻ ശ്രമിച്ച പെൺകുട്ടിയെയും ഇയാൾ മർദ്ദിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Post Your Comments