സ്പെയിന്‍ : ലോകമെങ്ങും ഫുട്‌ബോള്‍ ആവേശത്തിലാണ്. പന്തുരുളുന്നത് ഓരോ ആരാധകന്റേയും നെഞ്ചിലാണ്. എന്നാല്‍ ലോകകപ്പിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പരിശീലകന്‍ ജുലന്‍ ലോപ്പറ്റെഗ്വിയെ സ്പെയിന്‍ പുറത്താക്കിരിക്കുന്നത്. റഷ്യയില്‍ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുമ്പോഴാണ് ഫുട്ബോള്‍ ഫെഡറേഷന്റെ നടപടിയുണ്ടായിരിക്കുന്നത്.
കോച്ചിനെ പുറത്താക്കുന്നതിന്റെ കാരണം സ്പെയിന്‍ ഫെഡറേഷന്‍ വ്യക്തമാക്കിയില്ലെങ്കിലും റയല്‍ മാഡ്രിഡ് പരിശീലകനായി ലോപ്പറ്റെഗ്വിയെ നിയമിച്ചതാണ് സ്ഥാനം തെറിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണു സ്പെയിന്‍.
പരിശീലകനെ തിരക്കിട്ടു നീക്കിയത് സ്പെയിനിന്റെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. നേരത്തെ, ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം നേടിയതിന്റെ ആവേശമടങ്ങും മുന്‍പ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞ സിനദീന്‍ സിദാന്റെ പകരക്കാരനായാണ് ജൂലെന്‍ റയല്‍ മഡ്രിഡുമായി കരാറിലെത്തിയത്. ജൂലെന്‍ പരിശീലകനായെത്തുന്ന വിവരം റയല്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

Post Your Comments