ജയ്പൂർ: ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ മുൻ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. രാജസ്ഥാൻ മുൻ എം.എൽ.എ മേവാരം ജെയ്നിനെയാണ് പാർട്ടി പുറത്താക്കിയത്. ജെയ്നിനും മറ്റ് എട്ട് പേർക്കുമെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോതാസ്ത്രയാണ് ജെയ്നിന്റെ പാർട്ടി അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.
കോൺഗ്രസ് പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും അധാർമ്മിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനാലാണ് മുൻ എം.എൽ.എയുടെ അംഗത്വം റദ്ദാക്കിയതെന്ന് ഗോവിന്ദ് സിങ് ദോതാസ്ത്ര വ്യക്തമാക്കി.
നികേഷ് കുമാറിന് തിരിച്ചടി; റിപ്പോർട്ടർ ചാനലിന്റെ ഓഹരി കൈമാറ്റം തടഞ്ഞ് കേന്ദ്ര ആദ്യന്തര മന്ത്രാലയം
കൗമാരക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ജെയിൻ, ആർ.പി.എസ് ഓഫീസർ ആനന്ദ് സിങ് രാജ്‌പുരോഹിത് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെ കുട്ടിയുടെ ബന്ധു പരാതി നൽകിയിരുന്നു. 2023 ഡിസംബറിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തത്. ബാർമർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ കോൺഗ്രസ് ടിക്കറ്റിൽ തെരഞ്ഞെടുക്കപ്പെട്ടു വ്യക്തിയാണ് മേവാരം ജെയിൻ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിമതനായ പ്രിയങ്ക് ചൗധരിയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
Post Your Comments