രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ പ്രമുഖ മോഡൽ ഇഗ്നിസ് ഡീസലിന്റെ വിൽപ്പന അവസാനിപ്പിക്കുന്നു. ഡീസല്‍ ബുക്കിംഗ് മാരുതി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വിൽപ്പന കുറഞ്ഞതാണ് പ്രധാനകാരണം. എട്ടു ലക്ഷം രൂപയോളമാണ് ഇഗ്നിസ് ഡീസലിന് വില. ഇതിലും കുറഞ്ഞ വിലയിൽ ഡീസൽ ഹാച്ച്ബാക്കുകൾ ലഭിക്കുന്നതിനാൽ ആരും തന്നെ ഇത്രയും രൂപ മുടക്കി ഈ മോഡൽ വാങ്ങാൻ രംഗത്ത് വരുന്നില്ല. പകരം ഇഗ്നിസ് പെട്രോൾ മോഡൽ വാങ്ങുവാനാണ് ഏവരും താല്പര്യം പ്രകടിപ്പിക്കുന്നത്.
പ്രതിമാസം നാലായിരം വരെ വില്പനയുള്ള ഇഗ്നിസുകളിൽ പത്തു ശതമാനം മാത്രമാണ് ഡീസല്‍ പതിപ്പിനുള്ള പങ്ക്. ബാക്കി എല്ലാം പെട്രോൾ പതിപ്പുകളാണ് വിറ്റു പോയിരിക്കുന്നത്. പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ വരവും. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ പോലുള്ള ചെറു കാറുകളും ഇഗ്നിസിന്റെ വിപണി ഇടിയാന്‍ കാരണമായി.
2017 ജനുവരിയിൽ പ്രീമിയം നെക്സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് ഇഗ്നിസിന്റെ അരങ്ങേറ്റം. ഇഗ്നിസിന്റെ 1.3 ലിറ്റര്‍ DDiS നാലു സിലിണ്ടര്‍ ഡീസൽ എഞ്ചിൻ 74 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഇഗ്നിസ് ഡീസലിലുണ്ട്.
Also read :മൂന്നുവര്‍ഷത്തേക്ക് അഞ്ചു വന്‍പദ്ധതികളുമായി ഊര്‍ജവകുപ്പ്
Post Your Comments