കുടുംബജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകണമെങ്കില്‍ ഇരു പങ്കാളികളും തമ്മില്‍ മറയില്ലാത്ത സ്‌നേഹമുണ്ടാകണം. പരസ്പരം ഒന്നും മറക്കാതെയും ഒളിപ്പിക്കാതെയും എത്രകാലം നമ്മള്‍ മുന്നോട്ട് പോകുമോ അത്രയും കാലം ദാമ്പത്യ ജീവിതം സുന്ദരവും മനോഹരവുമായിരിക്കും. എന്നാല്‍ ഇതുമാത്രമല്ല ഒരു നല്ല ജീവിതത്തിന്റെ അടിത്തറ. പ്രധാനമായും ആറ് കാര്യങ്ങളാണ് സന്തോഷപൂര്‍ണമായ ദാമ്പത്യ ജീവിതത്തിന് വേണ്ടത്.
1. തന്റെ ഭര്‍ത്താവ് കള്ളം പറയരുത് എന്നാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹം. അതുകൊണ്ട് ഭാര്യയോട് കഴിവതും കള്ളം പറയാതിരിക്കുക. കൂട്ടത്തില്‍ ഭാര്യയെ പൂര്‍ണ്ണമനസ്സോടെ വിശ്വസിക്കുകയും ചെയ്യുക.
2. അവള്‍ക്ക് ഒരു കാര്യത്തിനായും മണിക്കൂറുകള്‍ നീളുന്ന വിശദീകരണം ഭര്‍ത്താവിന് മുന്നില്‍ നല്‍കേണ്ട അവസ്ഥ സൃഷ്ടിക്കാതിരിക്കുക. ഭാര്യയെ മനസിലാക്കുകയും അവള്‍ക്ക് ആവശ്യത്തിനുള്ള സ്വാതന്ത്ര്യവും സ്പേസും നല്‍കുകയും ചെയ്യുക.
3. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസരിച്ച് അവള്‍ക്ക് ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുക. അവള്‍ ദേഷ്യമാണ് പ്രകടിപ്പിയ്ക്കുന്നത് എങ്കില്‍ അവഗണിക്കുന്നതിന് പകരം അതിനു പിന്നിലെ കാരണം കണ്ടെത്തുവാനും അവള്‍ക്കൊപ്പം നിന്ന് പരിഹാരം കണ്ടെത്തുവാനും ശ്രമിക്കുക. അവഗണകള്‍ ഭാര്യമാര്‍ ഒരിക്കലും സഹിക്കുക ഇല്ല എന്ന് തിരിച്ചറിയുക.
4. പ്രണയം പ്രകടിപ്പിക്കാത്ത മുരടന്‍ സ്വഭാവം ഉള്ള ഭര്‍ത്താക്കന്മാര്‍ ആണെങ്കില്‍ അത് മാറ്റുക. ഭാര്യയായ സ്ത്രീ ഏത് പ്രായത്തിലും തന്റെ ഭര്‍ത്താവില്‍ നിന്നും പ്രണയം കൊതിക്കുന്നവള്‍ ആണെന്ന് മനസിലാക്കുക.
5. അവള്‍ക്ക് പങ്കുവയ്ക്കുവാന്‍ ഉള്ള സന്തോഷങ്ങളും സങ്കടങ്ങളും കേള്‍ക്കുവാന്‍ എത്ര തിരക്ക് ആണെങ്കിലും സമയം കണ്ടെത്തുക.
6. നിസാരമായ പ്രശ്‌നങ്ങളെ പോലും വലിയ പ്രശ്‌നമാക്കി മാറ്റാതെ നിസാരമായി തന്നെ പരമാവധി പരിഹരിക്കാന്‍ ശ്രമിക്കണം. ഭാര്യ എപ്പോഴും ആഗ്രഹിക്കുന്നത് തന്നെ ചേര്‍ത്തു നിര്‍ത്തുന്ന ഭര്‍ത്താവിനെ ആണ് അല്ലാതെ എപ്പോഴും കുറ്റം പറയുന്ന ഭര്‍ത്താവിനെ അല്ല.
Post Your Comments