ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹി ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ സന്ദർശിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതേസമയം സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Also: മൂന്നു വിനോദസഞ്ചാരികള്‍ ഗോവ ബീച്ചില്‍ മുങ്ങിമരിച്ചു
അതേസമയം വാജ്പേയിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും പതിവു പരിശോധനകള്‍ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും എയിംസ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് വാജ്പേയിയെ പരിശോധിക്കുന്നത്.
Post Your Comments