കോട്ടയം: പ്രണയവിവാഹത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന് ജോലിയും കുടുംബത്തിന് സ്വന്തമായി വീടും നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെവിന്റെ കുടുംബം നിരാലംബരാകാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിന് തടസ്സമുണ്ടായപ്പോള്‍ കെവിനെ സഹായിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. കെവിനെ തട്ടിക്കൊണ്ടുപോയതിൽ റാൻഡ് പേർ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ആയിരുന്നിട്ടും സര്‍ക്കാര്‍ സംരക്ഷണം കൊടുത്തില്ല. ബാക്കിയുള്ള പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങള്‍ അക്കാര്യം മറച്ചുവെച്ചെന്നും കോടിയേര പറയുകയുണ്ടായി.
Read Also: മീഡിയനിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ മരിച്ചു
കെവിന്‍ വധക്കേസില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ദിനം ആഘോഷപരിപാടിയായി ദൃശ്യമാധ്യമങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഏറ്റവും ഇയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് ചെങ്ങന്നൂരിലെ ജനങ്ങളെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്നും കോടിയേരിവ്യക്തമാക്കി.
Post Your Comments