![](/wp-content/uploads/2018/06/accident-13.png)
കൊച്ചി: നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ച 1.50ന് വൈറ്റില യമഹ ഷോറൂമിന് മുന്നിലാണ് അപകടം. ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ കട്ടയക്കാനം കുന്നുംപുറത്ത് ബിബിന്‍ (23), കട്ടപ്പന ഈട്ടിത്തോപ്പ് തേക്കിന്‍കാനം കല്ലുകരോട്ട് സുജേഷ് (23) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടാര്‍ കട്ടയക്കാനം വരിക്കത്തറപ്പേല്‍ വി.കെ. അഖിലിനെ (19) പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിബിനും സുജേഷും സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കളായ മൂവരും ബൈക്കില്‍ ആലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴി നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ബിബിനും സുജേഷും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
Post Your Comments