Latest NewsKerala

‘ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച വാഹനം അമിത വേഗത്തിൽ: ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി’: ദൃക്സാക്ഷി

കോട്ടയം: മണിമലയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷി. ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്ന് ദൃക്സാക്ഷി ജോമോൻ പറയുന്നു.

വണ്ടി പാളി പോയെന്ന് ജോസ് കെ മാണിയുടെ മകൻ തന്നെ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. എതിർ ദിശയിൽ ആയിരുന്നു വാഹനങ്ങൾ എന്നും ജോമോൻ പറ‍ഞ്ഞു. സംഭവത്തിൽ 19കാരനായ കെ.എം മാണി (കുഞ്ഞുമാണി) അറസ്റ്റ് ചെയ്തിരുന്നു. കരിക്കാട്ടൂരിനും മണിമലയ്ക്കും ഇടയിലാണ് അപകടം നടന്നത്. കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു.

മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവർ. എതിർ ദിശയിൽ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിർദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

ഇത് ഓടിച്ചത് കെ.എം മാണി ജൂനിയർ ആയിരുന്നു. പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം. ഇദ്ദേഹം ജോസ് കെ മാണിയുടെ സഹോദരിയുടെ ഭർത്താവാണെന്നാണ് വിവരം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button