KeralaLatest NewsNews

ഇന്ദിരാ ഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‌റെ പ്രതിഷേധം. കോണ്‍ഗ്രസിന്‌റെ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനെ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ചാണ് പ്രതിഷേധം അറിയിച്ചത്.അതും വെറും പതിനായിരം രൂപക്ക്. അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരസ്യം നല്‍കിയത്.

കോണ്‍ഗ്രസ് ആസ്തി വില്‍പനയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വില്‍പന നടത്തുന്നതെന്നും അദ്ദേഹം പരസ്യത്തില്‍ പറയുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ച തീരുമാനത്തില്‍ കോണ്‍ഗ്രസ് സ്വയം വിലയിടിച്ചത് ഇന്ദിരാ ഭവനെയും ബാധിച്ചു എന്ന് സൂചിപ്പിക്കുന്നതാണ് പരസ്യം. ഇവിടെ സര്‍വ സജീകരണങ്ങളുമുണ്ടെന്നും വാങ്ങുന്നയാള്‍ക്ക് എത്രയും വേഗം ഏറ്റെടുക്കാമെന്നും പരസ്യത്തില്‍ വിവരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button